ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി
Thursday, December 8, 2022 11:56 PM IST
കോ​ഴി​ക്കോ​ട്: േക​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റെ ശു​ചി​ത്വ ഭാ​ര​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ന്ദ്ര സ​മു​ദ്ര മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം കോ​ഴി​ക്കോ​ട് മേ​ഖ​ലാ കേ​ന്ദ്രം ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​നം ന​ല്‍​കി. കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​രേ​ഖ സ​മ്മാ​ന വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ എം.​ആ​ര്‍ പൂ​ജ (പ്രൊ​വി​ഡ​ന്‍​സ് ജൂ​ണി​യ​ര്‍ സ്‌​കൂ​ള്‍), റി​തി​ക ഘോ​ഷ് (തി​രു​വ​ണ്ണൂ​ര്‍ ജി​യു​പി), ഫെ​ല്ലാ സ​ഫി​യ (പ്രൊ​വി​ഡ​ന്‍​സ് ജൂ​നി​യ​ര്‍ സ്‌​കൂ​ള്‍) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ല്‍ ഫാ​ത്തി​മ ഫി​ദ (ബി​ഇ​എം ഗേ​ള്‍​സ് മാ​നാ​ഞ്ചി​റ), ഹാ​ഫി​ന്‍ ഹു​സൈ​ന്‍ (സാ​വി​യോ സ്‌​കൂ​ള്‍), ടി.​കെ. അ​ശ്വി​ന്‍ കൃ​ഷ്ണ (ആ​ര്‍​കെ മി​ഷ​ന്‍ മീ​ഞ്ച​ന്ത) എ​ന്നി​വ​രും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ അ​ക്ഷ​യ. എ (​ജി​ജി​എം​എ​ച്ച്എ​സ്എ​സ്, ചാ​ല​പ്പു​റം), ടി. ​നി​വേ​ദി​ത (സെ​ന്‍റ് ജോ​സ​ഫ്‌​സ് ആം​ഗ്‌​ളോ ഇ​ന്ത്യ​ന്‍), കെ.​സി വി​ഷ്ണു​ദാ​സ് (ആ​ര്‍​കെ മി​ഷ​ന്‍ മീ​ഞ്ച​ന്ത) എ​ന്നി​വ​രും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം േന​ടി.

ഹ​യ​ര്‍ െസ​ക്ക​ന്‍​ഡ​റി​യി​ല്‍ ന​ട​ക്കാ​വ് ഗേ​ള്‍​സി​ലെ എ. ​പു​ണ്യ​യ്ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ല്‍ ആ​ക​സ്മി​ക​മാ​യി വ​ലി​യ​ല്‍ അ​ക​പ്പെ​ട്ട പു​ള്ളി തി​മിം​ഗ​ല സ്രാ​വി​നെ വ​ല​യി​ല്‍ നി​ന്ന് വി​ട്ട​യ​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. സി​എം​എ​ഫ്ആ​ര്‍​ഐ മേ​ഖ​ലാ കേ​ന്ദ്രം ത​ല​വ​ന്‍ ഡോ. ​കെ.​വി​നോ​ദ്, ശാ​സ്ത്ര​ഞ്ജ​രാ​യ ഡോ.​അ​നു​ല​ക്ഷ്മി, ഡോ.​അ​ഖി​ലേ​ഷ്, ഡോ.​ര​മ്യ, ഡോ.​ഷി​റ്റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.