കല്ലാച്ചിയിൽ സിഎൻജി ഓട്ടോയ്ക്ക് തീ പിടിച്ചു
1247012
Thursday, December 8, 2022 11:56 PM IST
നാദാപുരം: കല്ലാച്ചിയിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപ്പിടിച്ചു. കല്ലാച്ചി പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. തെക്കേവള്ളിയമ്മൽ ബാബുവിന്റെ സിഎൻജി ഓട്ടോറിക്ഷയ്ക്കാണ് തീപിടിച്ചത്. എഞ്ചിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാരും ഡ്രൈവറും ഇറങ്ങി തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.