ഫാർമസിസ്റ്റ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം സമാപിച്ചു
1247011
Thursday, December 8, 2022 11:56 PM IST
കൊയിലാണ്ടി: ഫാർമസിസ്റ്റ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പുതിയ ഔഷധനിയമ ഭേദഗതിയിൽ ഫാർമസിസ്റ്റുകളുടെ തൊഴിലവകാശത്തെ ഹനിക്കുന്ന നിയമ ഭേദഗതിയ്ക്കെതിരേ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആന്റിബയോടിക്സ് റസിസ്റ്റൻസിനെ കുറിച്ച് മഹമൂദ് മൂടാടി പ്രഭാഷണം നടത്തി.
അശ്വതി പി. നായർ ആധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി.എം. ദിദീഷ് കുമാർ, പി. പ്രവീൺ, നവീൻ ലാൽ പാടികുന്ന്, കെ.പി. സമിത, എ. ശ്രീശൻ, കെ. അനിൽ കുമാർ, രാഖില ജിജീഷ്, എ.കെ. റനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ടി.വി. രാഖില (പ്രസിഡന്റ്), അശ്വതി പി. നായർ, സുരേഷ് ബാബു (വൈസ് പ്രസിഡന്റുമാർ), കെ. അനിൽ കുമാർ (സെക്രട്ടറി), യു.പി. അരുൺ, ശ്രുതി പയ്യോളി (ജോയിന്റ് സെക്രട്ടറിമാർ), ടി. രാഗേഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.