പു​ന്ന​ക്ക​ൽ റോ​ഡി​ലെ നാ​ൽ​പ​തു​മേ​നി വ​ള​വ് സ്ഥി​രം അ​പ​ക​ട മേ​ഖ​ല
Thursday, December 8, 2022 11:56 PM IST
തി​രു​വ​മ്പാ​ടി: പു​ന്ന​യ്ക്ക​ൽ റോ​ഡി​ലെ നാ​ൽ​പ​തു​മേ​നി വ​ള​വ് സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡി​ലെ ഈ ​ഭാ​ഗം എ​ൽ ആ​കൃ​തി​യി​ലു​ള്ള​താ​ണ്. കൊ​ടും വ​ള​വി​ന് അ​പ്പു​റം കാ​ണാ​തെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. വ​ള​വി​നോ​ട് ചേ​ർ​ന്ന് ക​ലു​ങ്കും ട്രാ​ൻ​സ്ഫോ​ർ​മ​റും ഉ​ള്ള​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഈ ​പ​രി​സ​ര​ത്തു​ള്ള മ​തി​ലി​ലും പോ​സ്റ്റി​ലും ഇ​ടി​ച്ച് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്.സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണെ​ങ്കി​ലും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഈ ​ഭാ​ഗ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ മ​റു​വ​ശ​ത്തെ കാ​ഴ്ച​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന ക​ണ്ണാ​ടി​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല.