ചാണക കുഴിയിൽ വീണ പശുവിന് അഗ്നിരക്ഷാ സേന തുണയായി
1246839
Thursday, December 8, 2022 1:14 AM IST
കൊയിലാണ്ടി: ചാണക കുഴിയിൽ വീണ ഗർഭിണിയായ പശുവിനെ അഗ്നി രക്ഷാസേന പുറത്തെത്തിച്ചു. മേലൂർ പുറത്തെടത്ത് ബിന്ദുവിന്റെ വീട്ടിലെ പശുവാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ എട്ട് അടിയോളം താഴ്ചയുള്ള ചാണക കുഴിയിലേക്ക് വീണത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോൾ പൂർണ്ണ ഗർഭിണിയായ പശു മുഴുവനായും ചാണകക്കുഴിയിൽ ആയിരുന്നു.
പിന്നീട് സേനയും നാട്ടുകാരും ചേർന്ന് കയറും ബെല്‍റ്റും ഉപയോഗിച്ച് പശുവിനെ അരമണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ കരയ്ക്കെത്തിച്ചു.
ഗ്രേഡ് എഎസ് ടി.ഒ. പ്രദീപ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഹേമന്ദ്, കെ. ബിനീഷ്, ഇ.എം. നിധിപ്രസാദ്, എ.എസ്. അരുൺ, ഷാജു, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.