ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരെ അനുസ്മരിച്ചു
1246431
Tuesday, December 6, 2022 11:45 PM IST
കോഴിക്കോട്: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ 8-ാം ചരമവാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് പ്രീ-റിക്രൂട്ട്മെന്റ് ട്രൈയിനിംഗ് സെന്റൽ (പിആർടിസി) അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദീർഘകാലം സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരിയായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യർ വിവിധ മേഖലകളിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത അഡ്വ. എ, നവാസ് ജാൻ പറഞ്ഞു. പിആർടിസി ഡയറക്ടർ ക്യാപ്റ്റൻ സെറീന നവാസ് അധ്യക്ഷത വഹിച്ചു. കെ. പ്രബീഷ് കുമാർ , പി. രഞ്ജിനി, കെ.വി. ദീജ,എം.പി. ഷിദ എന്നിവർ പ്രസംഗിച്ചു. മുൻ വർഷങ്ങളിലെപ്പോലെ കൃഷ്ണയ്യർ സ്മാരകഇംഗ്ലീഷ് - മലയാളം പ്രസംഗ മത്സരങ്ങൾ ജനുവരി ആദ്യവാരം നടത്തുമെന്ന് അഡ്മിനിസ്ടേറ്റർ അറിയിച്ചു. പി. രാമകൃഷ്ണൻ സ്വാഗതവും പി.എസ്. അനീഷ് നന്ദിയും പറഞ്ഞു.