അപേക്ഷ ക്ഷണിച്ചു
1246429
Tuesday, December 6, 2022 11:45 PM IST
കോഴിക്കോട്: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്നതും 2022 മാർച്ച് 31 ന് ശേഷം ആരംഭിച്ചതും ബാങ്ക് വായ്പ ലഭ്യമാക്കി പ്രവർത്തിക്കുന്നതുമായ സംരംഭങ്ങൾക്ക് പ്രവാസി സംരംഭകർക്ക് മുൻഗണന നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് ധനസഹായം നൽകുന്നു.
സംസ്ഥാന സർക്കാറിന്റെ ഒരു ലക്ഷം സംരംഭം എന്ന പദ്ധതി പ്രകാരമുളള ഇയർ ഓഫ് എന്റർപ്രൈസസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത സംരംഭങ്ങൾ ആയിരിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ മാനേജർ, ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് 673011 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. ഗ്രാമ പഞ്ചായത്തുകളിലെ വ്യവസായ വകുപ്പി ന്റെ ഇന്റേണുമാരെ സമീപിക്കാവുന്നതുമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 31 . 0495-2765770