ധർണ നടത്തി
1244674
Thursday, December 1, 2022 12:27 AM IST
തിരുവമ്പാടി: ആധാരം എഴുത്തുകാരെ സമൂഹത്തിൽ മോശമായി ചിത്രീകരിച്ച് ജോലി സാധ്യത ഇല്ലാതാക്കുന്നതിലും ക്ഷേമനിധി ആനുകൂല്യങ്ങൾ മരവിപ്പിക്കുന്നതിലും പ്രതിഷേധിച്ച് ആധാരം എഴുത്തുകാർ രജിസ്ട്രേഷൻ ഓഫീസിന് മുമ്പിൽ ധർണ നടത്തി.
അണ്ടർവാലുവേഷൻ അദാലത്ത് നടത്തി ജനങ്ങളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ടി.എം. പരിദിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ. മുഹമ്മദ്, പഞ്ചായത്തംഗം രാമചന്ദ്രൻ കരിമ്പിൽ, ഇ.പി. ശിവദാസൻ, പി. സതീശൻ, കെ.വി. ബീന, സോയ എന്നിവർ പ്രസംഗിച്ചു.