കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
1244670
Thursday, December 1, 2022 12:27 AM IST
കോടഞ്ചേരി: കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റ് കർമം താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. കുടിയേറ്റത്തിന്റെ എൺപതാം വാർഷികവും ഇടവക സ്ഥാപനത്തിന്റെ പ്ലാറ്റിനം ജൂബിലി സമാപനവും നടന്നു. തുടർന്ന് പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു.