സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹവാസ ക്യാമ്പ് ആരംഭിച്ചു
1243294
Saturday, November 26, 2022 12:05 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂളിൽ കേരള സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കായി ചതുർദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. രാജ്യപുരസ്കാർ പരിശീലനത്തിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പിൽ മാപ്പിംഗ് ആൻഡ് കോമ്പസ്, കൂടാരമടിക്കൽ, ഹൈക്കിംഗ്, കുക്കിംഗ്, പ്രഥമശുശ്രൂഷ, ക്യാമ്പ് ഫയർ, ഗെയിംസ് തുടങ്ങിയ പരിശീലന പരിപാടികൾ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. വിൻസെന്റ് കണ്ടത്തിൽ അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാധ്യാപകരായ ജേക്കബ് കോച്ചേരി, സജി ജോസഫ്, സ്കൗട്ട് മാസ്റ്റർ സാനിയ വർഗീസ് എന്നിവർ പ്രസംഗിച്ചു. വി.എ. ജെസി, ആതിര മെറിൻ ജോയി, സിസ്റ്റർ ലിസറ്റ് എന്നിവർ നേതൃത്വം നൽകി.