കോതി മലിനജല പ്ലാന്റ്: കോർപറേഷൻ കൗൺസിൽ യോഗത്തിൽ ബഹളം
1243291
Saturday, November 26, 2022 12:05 AM IST
കോഴിക്കോട്: കോർപറേഷൻ കോതിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന മലിനജല പ്ലാന്റിനെച്ചൊല്ലി കൗൺസിൽ യോഗത്തിലും വൻ ബഹളം.
പ്രതിപക്ഷം യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന് കോയയാണ് കൗൺസിൽ തുടങ്ങിയ ആദ്യ പകുതിയിൽ തന്നെ വിഷയം ഉന്നയിച്ചത്. കോതിയിലെ സമരവുമായി ബന്ധപ്പെട്ട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് നടത്തിയത് മോശം പരാമര്‍ശമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കെ. മൊയ്തീന് കോയ കുറ്റപ്പെടുത്തിയതോടെയാണ് കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയത്. ആവിക്കല്‍ തോട്, കോതി തുടങ്ങിയ വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കോര്പറേഷന് ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോര്പറേഷന് ശ്രദ്ധിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത കുറ്റപ്പെടുത്തി.
തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ മേയര്‍ അജണ്ടകളള് പാസാക്കി. 107 മരാമത്ത് പ്രവർത്തികളുടെ ടെൻഡർ നടപടികൾക്ക് ആംഗീകാരം നൽകി.
കോര്പറേഷന് അഴിമതിയുടെ കൂത്തരങ്ങായി
മാറിയെന്ന് പ്രതിപക്ഷം
കോഴിക്കോട്: കോർപറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും കെട്ടിട നന്പർ അഴിമതി അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. താഴെക്കിടയിലുള്ള ഒരു ഉദ്യോഗസ്ഥയാണ് ഇപ്പോള്‍ ആഭ്യന്തര അന്വേഷണം നടത്തുന്നത്. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കാനുമൊന്നും ഇവര്‍ക്കാവില്ല. കോതി വിഷയത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ കോർപറേഷന് മുന്പിൽ നിൽപ്പ് സമരം സംഘടിപ്പിക്കുമെന്നും യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവും ഉപനേതാവും മാധ്യമങ്ങളോട് പറഞ്ഞു.