കട്ടിക്കാന ഫൗണ്ടേഷൻ രൂപീകരിച്ചു
1243289
Saturday, November 26, 2022 12:05 AM IST
കക്കയം: കക്കയത്തിന്റെ പൊതുവായ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത കെ.എം. ആൻഡ്രൂസ് കട്ടിക്കാനയുടെ സ്മരണാർത്ഥം കട്ടിക്കാന ഫൗണ്ടേഷൻ രൂപീകരിച്ചു.
പരിസ്ഥിതി സംരക്ഷണ- ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും പൊതുവേദി ഒരുക്കുക, ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുക, ഇതര സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പൊതു വികസനത്തിനായി പ്രവർത്തിക്കുക, കർഷകരെയും പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും ആദരിക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങളെന്ന് ഫൗണ്ടേഷന്റെ ഡയറക്ടർമാരായ അഡ്വ. മാത്യു കട്ടിക്കാന, ആൻഡ്രൂസ് കട്ടിക്കാന, ജോസഫ് കട്ടിക്കാന, ബെന്നി കട്ടിക്കാന എന്നിവർ അറിയിച്ചു.