വിദ്യാർഥികൾ പഠനയാത്ര നടത്തി
1227444
Tuesday, October 4, 2022 12:46 AM IST
കൂരാച്ചുണ്ട്: സെന്റ് തോമസ് ഹൈസ്കൂൾ എക്സലൻസ് ക്ലബ് അംഗങ്ങൾക്കായി "അറിവു തേടി കുളിരു തേടി' പഠനയാത്ര സംഘടിപ്പിച്ചു. കരിയാത്തുംപാറയിൽ വെച്ച് പഠന ക്ലാസും നീന്തൽ പരിശീലനവും നടത്തി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് സയൻസ് വിഭാഗം തലവൻ ശ്രീകുമാരൻ മൂല്യാധിഷ്ഠിത സമൂഹ സൃഷ്ടിയെ കുറിച്ചും സംസ്കാര സമ്പന്നമായ വ്യക്തിത്വത്തെക്കുറിച്ചുമുള്ള ക്ലാസുകൾ നൽകി. തുടർന്നു നടന്ന നീന്തൽ പരിശീലനത്തിന് നീന്തൽ പരിശീലകരായ ബിജു കക്കയം, സ്നേഹ, സഫ്തർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ജേക്കബ് കോച്ചേരി, അധ്യാപകരായ കെ.സി. ബിജു, ഷിനി , ജിഷ, അഞ്ജു, ബ്ലെസി, എംപിടിഎ ചെയർപേഴ്സൺ ഷെറീഫ, വിദ്യാർഥി പ്രതിനിധികളായ ഐഡ, കിരൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.