മരിയ ശ്രേയസ് കുടുംബ സംഗമം നടത്തി
1226720
Saturday, October 1, 2022 11:54 PM IST
കൂടരഞ്ഞി: മരിയ ശ്രേയസ് കുടുംബ സംഗമം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മരിയ ശ്രേയസ് പ്രസിഡന്റ് സെലന്റ ബിജു മുണ്ടക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ടൗൺ വാർഡ് അംഗം മോളി തോമസ് ശ്രേയസ് കോഴിക്കോട് മേഖല ഡയറക്ടർ ഫാ. തോമസ് മണ്ണിത്തോട്ടത്തിൽ, മേഖലാ കോ-ഒാർഡിനേറ്റർ ലിസി റെജി , സെക്രട്ടറി സിജി ഷൈജു കോയിനിലം, ബിജി ജിനേഷ് തെക്കനാട്ട്, ജോസ് കുറുരു, ജോസ് ഇളയത്തുപാറ, ഷൈജു കോയിനിലം, ബിജു മുണ്ടക്കൽ, ജിനേഷ് തെക്കനാട്ട്,സജി ഇടശ്ശേരി, ലാലി ജോർജ് എന്നിവർ പ്രസംഗിച്ചു.