സിഐടിയു ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു
1226101
Thursday, September 29, 2022 11:57 PM IST
കുറ്റ്യാടി: ഇന്ത്യ മത രാഷ്ട്രമാക്കണമെന്ന് പറയുന്ന ആർഎസ്എസും, ഇസ്ലാമിക രാജ്യമാക്കണമെന്ന് പറയുന്ന പോപ്പുലർ ഫ്രണ്ടും ഒരേ തൂവൽ പക്ഷികളാണെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരിം എംപി. ഇടത് പക്ഷമാണ് യഥാർത്ഥ മതനിരപേക്ഷത മൂല്ല്യങ്ങൾ ഉയർത്തി പിടിക്കുന്നത്.
തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ച് ഉയരുകയാണ്. ജനങ്ങളെ കൊള്ളയടിക്കുന്ന മോദിയെ താങ്ങി നിർത്തുന്നത് കോൺഗ്രസാണ്. പാർട്ടിയെ ഒന്നിപ്പിക്കാൻ പറ്റാത്തവർ എന്തിനാണ് ജോഡോ യാത്ര നടത്തുന്നതെന്നും കുറ്റ്യാടി ശിവദാസമേനോൻ നഗറിൽനടന്ന സിഐടിയു കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.മാമ്പറ്റ ശ്രീധരൻ അധ്യക്ഷത വഹിച്ചു.