തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അധ്യാപകനു പരിക്ക്
1226099
Thursday, September 29, 2022 11:57 PM IST
കൂരാച്ചുണ്ട്: തെരുവുനായ റോഡിന് കുറുകെ ചാടി ഇരുചക്രവാഹനം അപകടത്തിൽപ്പെട്ട് അധ്യാപകന് പരിക്ക്.
കരിയാത്തുംപാറ സ്വദേശി വല്ലയിൽ ജോഷി ഇമ്മാനുവേൽ (37) ആണ് അപകടത്തിൽപ്പെട്ട് കൈക്കും കാലിനും പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
കോഴിക്കോട് സെന്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ ജോഷി ഇന്നലെ രാവിലെ 7.30 ഓടെ സ്കൂളിലേയ്ക്ക് പോകുംവഴി ഇരുപത്തെട്ടാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്.