ജില്ലാ സഹകരണ ആശുപത്രി വാക്കത്തോണ്‍ സംഘടിപ്പിച്ചു
1226098
Thursday, September 29, 2022 11:57 PM IST
കോഴിക്കോട്: ജില്ലാ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഹൃദയത്തിനായി ഒരു നടത്തം എന്ന പേരില്‍ സംഘടിപ്പിച്ച വാക്കത്തോണ്‍ സംഘടിപ്പിച്ചു. സരോവരം ബയോ പാര്‍ക്കില്‍ ഹോസ്പിറ്റല്‍ ചെയര്മാന് പ്രഫ.പി.ടി.അബ്ദുല്‍ ലത്തീഫ് ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.രാജീവ്, കാര്‍ഡിയോളജിസ്റ്റ് ഡോ.സുനീഷ് കള്ളിയത്ത് , മെഡിക്കല്‍ ഡയരക്ടര്‍ ഡോ. അരുണ്‍ ശിവശങ്കര്‍, ഡയരക്ടര്‍ ടി.വി.ശോഭ എന്നിവര്‍ സംസാരിച്ചു.സിഇഒ എ.വി. സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു. പി ആര്‍ഒ എ.കെ.മോഹനന് സ്വാഗതവും കാര്‍ഡിയോളജി വിഭാഗം കോഓര്‍ഡിനേറ്റര്‍ അശ്വതി നന്ദിയും പറഞ്ഞു. വാക്കത്തോണിന് ഡയരക്ടര്‍മാരായ ടി.സി.ബിജുരാജ്, സനാഫ് പാലക്കണ്ടി എന്നിവര്‍ നേതൃത്വം നല്കി.