തിരുവമ്പാടി ബിവറേജ് ഔട്ട്് ലെറ്റിൽ മോഷണ ശ്രമം
1225684
Wednesday, September 28, 2022 11:46 PM IST
തിരുവമ്പാടി: കഴിഞ്ഞ ദിവസം രാത്രിയിൽ തിരുവമ്പാടി ബിവറേജ് ഔട്ട് ലെറ്റിൽ മോഷണ ശ്രമം.
ബീവറേജ് പ്രവർത്തിക്കുന്ന ബിൽഡിംഗിന്റെ പിറകുവശത്തുള്ള എക്സോസ്റ്റ് ഫാൻ തകർത്താണ് മോഷണ ശ്രമമുണ്ടായത്. രാവിലെ ബിവറേജ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മദ്യക്കുപ്പികൾ നഷ്ടപ്പെട്ടോ എന്നറിയാൻ സ്റ്റോക്ക് എടുത്തു പരിശോധന നടത്തി.
എന്നാൽ പ്രഥമ പരിശോധനയിൽ മദ്യകുപ്പികൾ നഷ്ടപെട്ടതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ മാത്രമാണ് ഉള്ളിൽ കടന്നതെന്ന് കണ്ടെത്തി. മദ്യകുപ്പികളല്ല ഓഫീസിൽ സൂക്ഷിച്ചിരുന്ന പണമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.