പ്ലാ​വി​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം
Wednesday, September 28, 2022 11:46 PM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല പ്ലാ​വി​ന​ങ്ങ​ളു​ടെ ജൈ​വ വൈ​വി​ധ്യ ശേ​ഖ​ര​ണം ന​ട​ത്തു​ന്നു. ഭ​ക്ഷ്യ​വ​സ്തു എ​ന്ന നി​ല​യി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ​യ്ക്കും സു​ര​ക്ഷി​ത ഭ​ക്ഷ​ണം എ​ന്ന നി​ല​യി​ലും ഭ​ക്ഷ്യ സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലും ച​ക്ക​യു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണ്. പ​ഴ​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തും ചി​പ്‌​സി​ന് കൊ​ള്ളാ​വു​ന്ന​തു​മാ​യ നി​ര​വ​ധി ഇ​ന​ങ്ങ​ള്‍ ത​ന്നെ​യു​ണ്ട്.

ഇ​വ​യൊ​ന്നും ത​ന്നെ ന​ശി​ച്ചു പോ​വാ​തെ ക​ണ്ടെ​ത്തി അ​വ​യെ സം​ര​ക്ഷി​ക്കു​ക​യാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ക്ക​യു​ടെ വി​വി​ധ നാ​ട​ന്‍ ഇ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​നും അ​വ​യെ സം​ര​ക്ഷി​ക്കു​വാ​നും ഒ​രു പ​ദ്ധ​തി കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദ്യാ​ര്‍​ഥി ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു.

ക​ര്‍​ഷ​ക​പ​ങ്കാ​ളി​ത്ത​ത്തോ​ടു കൂ​ടി​യു​ള്ള ഈ ​ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ലേ​ക്കാ​യി കാ​ലം തെ​റ്റി (സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ന​വം​ബ​ര്‍ വ​രെ​യോ ) അ​ല്ലെ​ങ്കി​ല്‍ വ​ര്‍​ഷം മു​ഴു​വ​ന്‍ കാ​യ്ക്കു​ന്ന​തു​മാ​യ പ്ലാ​വി​ന​ങ്ങ​ളു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഇ​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ 9496402922 എ​ന്ന ഫോ​ണ്‍ ന​മ്പ​റി​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന് വാ​ഴ്‌​സി​റ്റി അ​റി​യി​ച്ചു.