ലൈംഗികാവയവം കാണിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവ്
1225350
Tuesday, September 27, 2022 11:59 PM IST
കൊയിലാണ്ടി : ഒൻപത് വയസുകാരിക്കു ലൈംഗികാവയവം കാണിച്ച കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. തീക്കുനി സ്വദേശി തയ്യുള്ള പറമ്പിൽ രജീഷ് (35) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019- ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ രാവിലെ ഇരുന്നു പഠിക്കുകയായിരുന്ന ബാലികയ്ക്ക് പ്രതി റോഡിൽ നിന്നു ലൈംഗികാവയവം കാണിച്ചു കൊടുക്കുകയായിരുന്നു. ബാലിക രക്ഷിതാക്കളോട് കാര്യം പറയുകയും അവർ പിന്നീട് പരാതി കൊടുക്കുകയും ചെയ്തിരുന്നു. കുറ്റ്യാടി സബ്ബ് ഇൻസ്പെക്ടർ പി.റഫീഖ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.ജെതിൻ ഹാജരായി.