മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു
1225347
Tuesday, September 27, 2022 11:59 PM IST
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൾട്ടിലെവൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. അഞ്ച് ലക്ഷം രൂപ മുതൽമുടക്കി സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ ദിവസം ശരാശരി ഒരു ലക്ഷം ലിറ്റർ വെള്ളം ശുചീകരിക്കുന്നതിന് ശേഷിയുള്ള മൾട്ടി ലെവൽ വാട്ടർ പ്യൂരിഫയറാണ് സ്ഥാപിച്ചത്.
തുടർന്ന് ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ മാനേജർ ഫാ. റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലീന വർഗീസ്, പിടിഎ പ്രസിഡന്റ് ജോസ് തോമസ് ഞാവള്ളിൽ , എൽപി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി.ജോർജ്, ഹെഡ് മാസ്റ്റർ സജി ജോൺ എന്നിവർ സംസാരിച്ചു. സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സും സ്റ്റുഡൻസ് പോലീസ് കേഡറ്റ്സും ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തു.