ജീവൻ രക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
1225346
Tuesday, September 27, 2022 11:59 PM IST
തിരുവമ്പാടി: ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിന്റെയും ഫയർഫോഴ്സിന്റെയും സഹകരണത്തോടെ ജീവൻ രക്ഷാ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
അഗ്നി രക്ഷാ സേന ഓഫീസർമാരായ എ.നിപിൻ ദാസ്, കെ.ടി. ജയേഷ്, വൈ.പി.ഷറഫുദീൻ എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി. ഡിടിപിസി സ്റ്റേഷൻ മാനേജർ കെ.സി.മാത്യു അധ്യക്ഷത വഹിച്ചു. യോഗത്തിൽ തോമസ് വലിയപറമ്പൻ, അഗ്നിരക്ഷാ സേന അസി.സ്റ്റേഷൻ ഓഫീസർ എം.സി.മനോജ്, സണ്ണി മാവേലി, ബിജോ പനച്ചിക്കൽ, ബാബു അരിപ്പാറ എന്നിവർ പ്രസംഗിച്ചു.