പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ല
1224389
Saturday, September 24, 2022 11:59 PM IST
പന്തല്ലൂർ: താലൂക്ക് ആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാരില്ലെന്ന് പരാതി. അഞ്ച് ഡോക്ടർമാർ വേണ്ടിടത്തു രണ്ടുപേരാണുള്ളത്. അടുത്തിടെ ഒരു ഡോക്ടറെ നിയമിച്ചെങ്കിലും കുന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ജീവനക്കാരും ആശുപത്രിയിൽ കുറവാണ്. എക്സറേ മെഷീൻ കേടായിട്ട് മാസങ്ങളായി. ഓപ്പറേഷൻ തിയേറ്ററിൽ ആവശ്യത്തിനു സാമഗ്രികൾ ഇല്ല. ദിനംപ്രതി 300ൽപരം രോഗികളാണ് ഒപിയിലെത്തുന്നത്. നിരവധി സ്ഥലങ്ങളിലുള്ളവർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതാണ് ഈ ആശുപത്രി.
ശോചനീയാവസ്ഥ കാരണം താലൂക്കിലെ ജനങ്ങൾ വയനാട്ടിലെ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയ്ക്കു പോകുന്നത്. ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരയെും ഉടൻ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.