കൂടുതൽകയർ ഭൂവസ്ത്രം വിരിക്കൽ: ചേളന്നൂർ ഗ്രാമപഞ്ചായത്തിന് ഉപഹാരം
1223422
Wednesday, September 21, 2022 11:58 PM IST
കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക്പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതികൾ നടപ്പിലാക്കി ചേളന്നൂർ ഗ്രാമപഞ്ചായത്ത്.
കാക്കൂരിൽ നടന്ന കയർഫെഡ് ഏകദിന ശില്പശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനിൽകുമാറിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉപഹാരം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ,തൊഴിലുറപ്പുപദ്ധതി ഓവർസിയർ ശ്രാവൺ തുടങ്ങിയവർ പങ്കെടുത്തു.