യുവപ്രതിഭകൾക്ക് വേദിയായി യുവ 2022
1223418
Wednesday, September 21, 2022 11:58 PM IST
കോഴിക്കോട്: കെസിവൈഎം-എസ്എംവൈഎം താമരശേരി രൂപത കലോത്സവം യുവ 2022 കുന്നമംഗലം നവജ്യോതി സ്കൂളിൽ നടത്തപ്പെട്ടു. താമരശേരി രൂപതയിലെ 11 മേഖലകളിൽ നിന്നുമായി നൂറുകണക്കിന് കലാപ്രതിഭകളാണ് കലോത്സവ വേദിയിൽ മാറ്റുരച്ചത്. കലോത്സവം പ്രശസ്ത മോഡലും ബിഗ് ബോസ് ഫേമുമായ അലസാദ്ര ജോൺസൻ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ അധ്യക്ഷനായിരുന്ന ഉദ്ഘടനസമ്മേളനത്തിൽ രൂപത ഡയറക്ടർ ഫാ. ജോർജ്ജ് വെള്ളയ്ക്കാക്കുടിയിൽ, പാറോപ്പടി മേഖല ഡയറക്ടർ ഫാ. സായി പാറക്കുളങ്ങര, ജനറൽ സെക്രട്ടറി റിച്ചാൾഡ് ജോൺ, ഇടവക വികാരി ഫാ. ജോസഫ് കളത്തിൽ, നവജ്യോതി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി, വൈസ് പ്രസിഡന്റ് അഖില തോമസ് എന്നിവർ പ്രസംഗിച്ചു. രൂപതയിലെ 11 മേഖലകളിൽ നിന്നുമായി നടത്തപ്പെട്ട മേഖല കലോത്സവങ്ങളിൽ നിന്നും വിജയികളായവരാണ് രൂപത കലോത്സവത്തിൽ ഏറ്റുമുട്ടിയത്. ഓൺലൈനായും നടത്തപ്പെടുന്ന മത്സരങ്ങളുടെ ഫലങ്ങൾ കൂടെ വിശകലനം ചെയ്ത ശേഷമായിരിക്കും എവറോളിംഗ് ട്രോഫിക്ക് അർഹരായ മേഖലകളെ പ്രഖ്യാപിക്കുകയെന്ന് സംഘടകർ അറിയിച്ചു.