തോ​ട്ടു​മു​ക്ക​ത്തെ മ​ദ്യ​ശാ​ല​ക്കെ​തി​രേ കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി
Thursday, August 18, 2022 12:06 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ തോ​ട്ടു​മു​ക്ക​ത്ത് ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം പാ​സാ​ക്കി.
കോ​ൺ​ഗ്ര​സ്, മു​സ്‌​ലിം ലീ​ഗ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച​പ്പോ​ൾ ര​ണ്ട് സി​പി​എം അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു. 16 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ 14 പേ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് പ്ര​മേ​യം പാ​സാ​യ​ത്.
ആ​റാം വാ​ർ​ഡ് മെം​ബ​ർ ദി​വ്യ ഷി​ബു​വാ​ണ് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി നി​ർ​ദി​ഷ്ട വി​ദേ​ശ​മ​ദ്യ ഷോ​പ്പ് തോ​ട്ടു​മു​ക്കം പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും സ്ഥാ​പ​ന​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ ലൈ​സ​ൻ​സ് ഒ​രു​കാ​ര​ണ​വ​ശാ​ലും ന​ൽ​ക​രു​തെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ൾ അ​തി​രി​ടു​ന്ന ഈ ​കാ​ർ​ഷി​ക ഗ്രാ​മം കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ള​നാ​ശ​വും വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. ഗ്രാ​മ​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​ത്തെ​യും കു​ടും​ബ​ങ്ങ​ളു​ടെ ഭ​ദ്ര​ത​യെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വി​യേ​യും കു​റി​ച്ച് ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ് ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ തീ​രു​മാ​നം. പ്ര​ദേ​ശ​ത്തി​ന്‍റെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ൻ 15 കി​ലോ​മീ​റ്റ​റോ​ളം ദൂ​രെ​യാ​ണ് എ​ന്ന​ത് ആ​ശ​ങ്ക​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്നു​വെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. സി​പി​എം അം​ഗ​ങ്ങ​ളാ​യ ഷി​ജി കു​റ്റി​ക്കൊ​മ്പി​ൽ, കോ​മ​ളം തോ​ണി​ച്ചാ​ലി​ൽ എ​ന്നി​വ​രാ​ണ് പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത​ത്. തോ​ട്ടു​മു​ക്ക​ത്ത് വ്യാ​ജ മ​ദ്യ വി​ൽ​പ്പ​ന സ​ജീ​വ​മാ​ണെ​ന്നും ബെ​വ്കോ​യു​ടെ മ​ദ്യ​ശാ​ല വ​ന്നാ​ൽ ഇ​തി​ന് അ​റു​തി​യാ​കു​മെ​ന്നും പ്ര​മേ​യ​ത്തോ​ട് വി​യോ​ജി​ച്ച് സി​ജി സി​ബി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് എ​തി​ർ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.