ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Thursday, August 18, 2022 12:06 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി:​കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി അ​ഗ്രി ന്യൂ​ട്രി ഗാ​ർ​ഡ​ൻ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ലെ കു​ന്നു​മ്മ​ൽ, തൂ​ണേ​രി, വ​ട​ക​ര ,തോ​ട​ന്നൂ​ർ, പേ​രാ​മ്പ്ര എ​ന്നീ ബ്ലോ​ക്കു​ക​ളി​ലെ 50 ഓ​ളം വ​നി​താ ക​ർ​ഷ​ക​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ ഡോ. ​പി. രാ​ധാ​കൃ​ഷ്ണ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​പി.​എ​സ്.​മ​നോ​ജ്, ഡോ. ​ഷ​ണ്മു​ഖ​വേ​ൽ, ഡോ.​കെ.​എം പ്ര​കാ​ശ്, ഡോ.​കെ.​കെ ഐ​ശ്വ​ര്യ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. കൂ​ടാ​തെ മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ നി​ക്ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 30-ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ത്യു​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള മു​ട്ട​ക്കോ​ഴി​ക​ളെ വി​ത​ര​ണ​വും ന​ട​ത്തി.