ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ല്‍ കോ​ഴി​ക്കോ​ടി​ന് വ​ലി​യ പ​ങ്ക്: മ​ന്ത്രി
Wednesday, August 17, 2022 12:24 AM IST
കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ലെ ഒ​ട്ട​ന​വ​ധി പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് കോ​ഴി​ക്കോ​ട് വേ​ദി​യാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ്. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഒ​ട്ടേ​റെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​യ കോ​ഴി​ക്കോ​ട് തു​ട​ക്കം മു​ത​ല്‍ ത​ന്നെ വൈ​ദേ​ശി​കാ​ധി​പ​ത്യ​ത്തി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി​യി​രു​ന്നു. ഉ​ജ്ജ്വ​ല​മാ​യ ചെ​റു​ത്തു​നി​ല്‍​പ്പു​ക​ളും ച​ടു​ല​മാ​യ ഇ​ട​പെ​ട​ലു​ക​ളും വി​പ്ല​വ​ക​ര​മാ​യ നി​ല​പാ​ടു​ക​ളു​മാ​യി കോ​ഴി​ക്കോ​ട് ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ല്‍ സു​പ്ര​ധാ​ന ഇ​ടം നേ​ടി.
നീ​തി​ക്കു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളു​ടെ പ്ര​ധാ​ന സ​മ​ര​കേ​ന്ദ്രം കൂ​ടി​യാ​യി​രു​ന്നു കോ​ഴി​ക്കോ​ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​കോ​ഴി​ക്കോ​ട് എ​സ്.​കെ പൊ​റ്റ​ക്കാ​ട് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ല്‍ മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​രി​ക്കു​ന്ന് : മേ​രി​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്സ് സി​സ്റ്റ​ർ റോ​സ ജേ​ക്ക​ബ് പ​താ​ക ഉ​യ​ർ​ത്തി. മോ​ൺ​സി​ഞ്ഞോ​ർ റ​വ.​ഫാ​ദ​ർ ജെ​ൻ​സ​ൺ പു​ത്ത​ൻ വീ​ട്ടി​ൽ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു.

കൂ​ട​ര​ഞ്ഞി: സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ര​ഞ്ഞി പെ​ൻ​ഷ​നേ​ഴ്സ് ഓ​ഫീ​സി​നു മു​ൻ​പി​ൽ യൂ​ണി​റ്റി​ലെ മു​തി​ർ​ന്ന അം​ഗം റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ് ത്രേ​സ്യാ​മ്മ പ​താ​ക ഉ​യ​ർ​ത്തി.
തോ​ട്ടു​മു​ക്കം: ചു​ണ്ട​ത്തു പൊ​യി​ൽ ഗ​വ.​യു.​പി.​സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് റെ​ജി ഫ്രാ​ൻ​സി​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. മാ​സ്ഡ്രി​ൽ , ദേ​ശ​ഭ​ക്തി​ഗാ​നം, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ വേ​ഷ​പ്പ​ക​ർ​ച്ച, ദ​ണ്ഡി യാ​ത്ര​യു​ടെ ദൃ​ശ്യാ​വി​ഷ്ക്കാ​രം, ദേ​ശ​ഭ​ക്തി ഉ​ണ​ർ​ത്തു​ന്ന വ​രി​ക​ൾ​ക്കൊ​പ്പ​മു​ള്ള നൃ​ത്ത​ങ്ങ​ൾ, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ൽ,ചു​ണ്ട​ത്തു പൊ​യി​ൽ അ​ങ്ങാ​ടി​യി​ലേ​യ്ക്കു​ള്ള ഘോ​ഷ​യാ​ത്ര എ​ന്നി​വ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കി.

പു​ന്ന​ക്ക​ൽ :വി​ള​ക്കാം​തോ​ട് എം​എ​എം വി​ദ്യാ​ല​യ​ത്തി​ല്‍​പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്ക​ൽ സം​ഗീ​ത കൂ​ട്ടാ​യ്മ​യു​ടെ ക​ലാ​കാ​ര​നാ​യ ജോ​ഷി കൂ​ട​ര​ഞ്ഞി​യു​ടെ ക​ലാ​വി​രു​തി​ൽ വി​രി​ഞ്ഞ​ത് ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യാ​ണ്. ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി കൊ​ണ്ടാ​ണ് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് താ​ണ്ടാം പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തു​ക​യും സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് യു​പി.​സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വി​ൻ​സെ​ന്‍റ് ക​ണ്ട​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കു​ട്ടി​ക​ളു​ടെ മാ​സ് ഡ്രി​ൽ, സ്വാ​ത​ന്ത്ര​ദി​ന റാ​ലി, എ​ന്നി​വ ന​ട​ന്നു. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. കൂ​രാ​ച്ചു​ണ്ട് അ​മീ​ൻ റെ​സ്ക്യൂ​വി​ന് പൂ​നൂ​ർ പ​ഴ​യ​യി​ട​ത്ത് ഗാ​ർ​ഡ​ൻ ന​ൽ​കു​ന്ന റെ​സ്ക്യൂ ഷൂ ​ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഹാ​ജി​യി​ൽ നി​ന്നും അ​മീ​ൻ റെ​സ്ക്യൂ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​ജു ക​ക്ക​യം, സാ​ദി​ഖ് ഓ​ണാ​ട്ട് എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രീം ​വേം​മ്സ് എ​ന്നി​വ സം​യു​ക്ത​മാ​യി‌ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട പ​താ​ക ഉ​യ​ർ​ത്തി സ​ന്ദേ​ശം ന​ൽ​കി. കാ​റ്റു​ള്ള​മ​ല നി​ർ​മ​ല യു​പി.​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് പ​താ​ക ഉ​യ​ർ​ത്തി.

ച​ക്കി​ട്ട​പാ​റ: ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.

പ​ട​ത്തു​ക​ട​വ്:​ച​ങ്ങ​രോ​ത്ത് ഹോ​ളി ഫാ​മി​ലി യു​പി സ്കൂ​ളി​ൽ താ​മ​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് പാ​ല​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​അ​രു​ൺ വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​സ​മ്മേ​ള​നം, ക​ലാ​പ​രി​പ​ടി​ക​ൾ, ഫാ​മി​ലി ക്വി​സ്, സ്വാ​ത​ന്ത്ര്യ , ഫ്ലാ​ഷ് മോ​ബ് , പാ​യ​സ വി​ത​ര​ണം, സ​മ്മാ​ന​ദാ​നം എ​ന്നി​വ ന​ട​ത്തി. കൂ​മ്പാ​റ ഗ​വ. ട്രൈ​ബ​ൽ എ​ൽ പി ​സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു.
ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജു കെ ​എ​സ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. കൂ​ട​ര​ഞ്ഞി ഒ​യി​സ്‌​ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കൂ​ട​ര​ഞ്ഞി ചാ​പ്റ്റ​ർ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി.
വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ​സ് ഹൈ​സ്കൂ​ളി​ല്‍ സ്കൂ​ൾ മാ​നേ​ജ​ർ റെ​വ. ഫാ . ​ബെ​ന്നി കാ​ര​ക്കാ​ട്ട് പ​താ​ക ഉ​യ​ർ​ത്തി. പ്ര​ധാ​ന അ​ധ്യ​പ​ക​ൻ സ​ജി ജോ​സ​ഫ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി ജി​ബി, സ്കൂ​ൾ ലീ​ഡ​ർ ഐ​റി​ൻ സ​ക്ക​റി​യാ​സ്, അ​ധ്യാ​പ​ക​രാ​യ ബി​ജോ ജോ​ർ​ജ്, കെ. ​ജെ.​അ​ഭി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ര​ഞ്ചാ​ട്ടി :പ്ര​ഭാ​ത് ലൈ​ബ്ര​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വ​ത​ന്ത്ര്യ ദി​ന പൊ​തു​സ​മ്മേ​ള​നം വാ​ര്‍​ഡ് അം​ഗം സു​രേ​ഷ് ബാ​ബു മു​ട്ടോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ ക​ണ്‍​വീ​ന​ര്‍ സാ​ല​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബാ​ലു​ശേ​രി :ബാ​ലു​ശേ​രി ജ​യ് റാ​ണി എ​സ്എ​ബി​എ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. റി​ട്ട​യേ​ര്‍​ഡ് ലെ​ഫ്‌​റ്റെ​നെ​ന്‍റ് കേ​ണ​ല്‍ ഒ.​കെ.​ജ​യ​രാ​ജ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി സ്വാ​ത​ന്ത്ര്യ ദി​ന സ​ന്ദേ​ശം ന​ല്‍​കി. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ മെ​ല്‍​വി​ന്‍, മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഫി​ലോ, പി​ട​എ പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട​ഞ്ചേ​രി: ക​ണ്ണോ​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു .​പി സ്കൂ​ളി​ൽ സ്വ​ത​ന്ത്ര്യ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​അ​ഗ​സ്റ്റി​ൻ ആ​ലു​ങ്ക​ൽ പ​താ​ക ഉ​യ​ർ​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.