ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു
Sunday, August 14, 2022 10:39 PM IST
കൊ​യി​ലാ​ണ്ടി: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു.​കീ​ഴ​രി​യൂ​ർ ന​മ്പ്ര​ത്ത് ക​ര​പൂ​ള​ക്കീ കു​നി മു​ഹ​മ്മ​ദ് -ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ്ശ്യാ​മി​ൽ (18) ആ​ണ് മ​രി​ച്ച​ത്. ഗ​വ. മാ​പ്പി​ള ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ്. ഞാ​യ​റ​ഴ്ച രാ​വി​ലെ കോ​ത​മം​ഗ​ലം ക്ഷേ​ത്ര കു​ള​ത്തി​ലാ​ണ് സം​ഭ​വം.

നീ​ന്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന എ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.​സ​ഹോ​ദ​ര​ങ്ങ​ൾ. ഷെ​മി, ബി​ലാ​ൽ.