വെ​സ്റ്റ് കൊ​ടി​യ​ത്തൂ​രു​കാ​ര്‍​ക്ക് വേ​ണം ഒ​രു പാ​ല​വും റോ​ഡും
Saturday, August 13, 2022 11:43 PM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് പ്ര​ദേ​ശ​മാ​യ ക​ഴു​ത്തൂ​ട്ടി​പ്പു​റാ​യി എ​ന്ന വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ര്‍ നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നും വി​ക​സ​ന മു​ര​ടി​പ്പി​നും അ​റു​തി​യാ​കാ​ന്‍ ഇ​രു​വ​ഴി​ഞ്ഞി പു​ഴ​ക്ക് കു​റു​കെ കോ​ണ്‍​ഗ്രീ​റ്റ് പാ​ല​വും പു​ഴ​യോ​ട് ചേ​ര്‍​ന്ന് പു​ഴ​യോ​ര റോ​ഡും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

കാ​ല​ങ്ങ​ളാ​യു​ള്ള ഈ ​മു​റ​വി​ളി ഒ​രി​ട​വേ​ള​ക്ക് ശേ​ഷം പ്ര​ദേ​ശ​ത്തെ ജ​ന പ്ര​തി​നി​ധി​ക​ള​ട​ക്കം നാ​ട്ടു​കാ​ര്‍ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ഈ ​പ്ര​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​ല്‍ നി​ന്നും ഇ​ട​വ​ഴി​ക്ക​ട​വി​ലേ​ക്കു​ള്ള ഇ​ടു​ങ്ങി​യ റോ​ഡും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​രി​ല്‍ നി​ന്നും ഇ​രു​വ​ഴി​ഞ്ഞി പു​ഴ​ക്ക് കു​റു​കെ​യു​ള്ള തൂ​ക്കു​പാ​ല​വും മാ​ത്ര​മാ​ണ് ആ​ശ്ര​യം.

ര​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​മി​ച്ച് വ​ന്നാ​ല്‍ റോ​ഡി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​വും. വി​വാ​ഹ​ങ്ങ​ള്‍​ക്കോ മ​റ്റോ എ​ത്തു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​ലും ഈ ​ഗ്രാ​മ​ത്തി​ലെ​ത്താ​ന്‍ ഈ ​റോ​ഡ് വ​ഴി ക​ഴി​യാ​റി​ല്ല. 350 ല​ധി​കം വീ​ടു​ക​ളു​ള്ള ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് കാ​ല​ങ്ങ​ളാ​യി ബ​സ് സ​ർ​വീ​സോ മ​റ്റു പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളോ നി​ല​വി​ലി​ല്ല.

ബ​സ് ക​യ​റ​ണ​മെ​ങ്കി​ല്‍ 1.5 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച് സൗ​ത്ത് കൊ​ടി​യ​ത്തൂ​രി​ലോ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം താ​ണ്ടി ചെ​റു​വാ​ടി​യി​ലോ തൂ​ക്കു​പാ​ലം ക​ട​ന്ന് പാ​ഴൂ​രി​ലോ എ​ത്ത​ണം. നി​ല​വി​ലെ റോ​ഡ് വീ​തി​കൂ​ട്ടാ​നോ വി​ക​സി​പ്പി​ക്കാ​നോ സാ​ധ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. അ​ങ്ങാ​ടി​യും നി​ന്ന് തി​രി​യാ​ന്‍ ഇ​ട​മി​ല്ലാ​തെ ഇ​ടു​ങ്ങി​യ സ്ഥ​ല​മാ​ണ്. അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് പോ​ലും ഇ​വി​ടു​ത്തു​കാ​ര്‍​ക്ക് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ന്‍റെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യു​ടെ തീ​ര​ത്ത് കൂ​ടെ കൊ​ടി​യ​ത്തൂ​ര്‍ തെ​യ്യ​ത്തും ക​ട​വ് പാ​ല​ത്തി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന പു​ഴ​യോ​ര റോ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ര്‍​ന്ന​ത്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് പ്ര​ദേ​ശ​ത്തെ സാം​സ്കാ​രി​ക സം​ഘ​ട​ന സ്ഥ​ലം എം​പി രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് നി​വേ​ദ​ന​വും ന​ല്‍​കി​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം നി​ല​വി​ലെ തൂ​ക്കു​പാ​ലം മാ​റ്റി പു​തി​യോ​ട്ടി​ല്‍ ക​ട​വി​ല്‍ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്രീ​റ്റ് പാ​ല​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഇ​ത് പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഏ​റെ പ്ര​യോ​ച​ന​പ്പെ​ടു​ക​യും ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​ര്‍, കൂ​ളി​മാ​ട് നി​വാ​സി​ക​ള്‍​ക്ക് ഗു​ണ​ക​ര​മാ​കു​ക​യും ചെ​യ്യും.

നി​ര​വ​ധി കാ​ല​ത്തെ മു​റ​വി​ളി​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് 2015 ല്‍ ​ഇ​വി​ടെ തൂ​ക്കു​പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യി​രു​ന്ന​ത്. കോ​ണ്‍​ഗ്രീ​റ്റ് പാ​ല​മെ​ന്ന ച​ര്‍​ച്ച​യു​ണ്ടാ​യെ​ങ്കി​ലും തൂ​ക്കു​പാ​ല​മാ​ണ് ല​ഭ്യ​മാ​യ​ത്. ഈ ​തൂ​ക്കു​പാ​ലം ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ല്‍ ത​ക​ര്‍​ന്ന് ഇ​നി​യൊ​രു പ്ര​ള​യ​ത്തെ അ​തി ജീ​വി​ക്കാ​നാ​വാ​ത്ത നി​ല​യി​ലു​മാ​ണ്.

പു​തി​യോ​ട്ടി​ല്‍ ക​ട​വി​ലെ കോ​ണ്‍​ഗ്രീ​റ്റ് പാ​ല​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഏ​റെ​ക്കാ​ലം ഇ​വി​ടെ ക​ട​ത്തു തോ​ണി​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്രാ മാ​ര്‍​ഗം. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ കൊ​ടി​യ​ത്തൂ​ര്‍, ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് കോ​ഴി​ക്കോ​ട് ന​ഗ​ര​വു​മാ​യും, എ​യ​ര്‍​പോ​ര്‍​ട്ട്, യൂ​ണി​വേ​ഴ്സി​റ്റി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് , ആ​ശു​പ​ത്രി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യു​ള്ള ദൂ​രം ഗ​ണ്യ​മാ​യി കു​റ​യും.

ത​ങ്ങ​ളു​ടെ നാ​ടി​ന്‍റെ തി​ക​ച്ചും ന്യാ​യ​മാ​യ ആ​വ​ശ്യം നേ​ടി​യെ​ടു​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല​ട​ക്കം പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​ക്ഷ​ന്‍ ക​മ്മി​റ്റി​ക​ള​ട​ക്കം രൂ​പീ​ക​രി​ച്ച് അ​ധി​കാ​രി​ക​ളെ സ​മീ​പി​ക്കാ​നും ഒ​ന്നി​ച്ചു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്ക് മു​ന്‍ ക​യ്യെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.