ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പി​ന്തു​ണ ന​ൽ​കി പോ​ലീ​സ്
Saturday, August 13, 2022 11:43 PM IST
കോ​ഴി​ക്കോ​ട്: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ ആ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സും, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കോം​പ​സി​റ്റ് റീ​ജി​യ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ആ​ൻ​ഡ് എ​മ്പ​വ​ർ​മെ​ന്‍റ് ഓ​ഫ് പ​ഴ്സ​ൺ​സ് വി​ത്ത്‌ ഡി​സ​ബി​ലി​റ്റി​സ് (സി​ആ​ർ​സി) കോ​ഴി​ക്കോ​ടും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മു​ഖ്യ​ധാ​രാ​വ​ത്ക​ര​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ഷ​ണ​ൽ സോം​ഗാ​യ വ​ന്ദേ​മാ​ത​രം ആം​ഗ്യ​ഭാ​ഷ​യി​ൽ ആ​ല​പി​ച്ചു.

പു​ളി​ക്ക​ൽ എ​ബി​ലി​റ്റി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ഫോ​ർ ഹി​യ​റിം​ഗ് ഇ​മ്പ​യ​ർ​ഡ് സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഉ​ദ്യ​മം. ഭി​ന്ന​ശേ​ഷി​ക്കാ​രോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ആ​ണ് കേ​ര​ള പോ​ലീ​സ് സി​ആ​ർ​സി യു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ങ്ങ​നെ ഒ​രു ഉ​ദ്യ​മ​ത്തി​നു മു​തി​ർ​ന്ന​ത്.

കേ​ൾ​വി പ​രി​മി​തി ഉ​ള്ള​വ​രോ​ട് "ഞ​ങ്ങ​ളും ഒ​പ്പ​മു​ണ്ട്' എ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ര​ള പോ​ലീ​സ് കോ​ഴി​ക്കോ​ട് സി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും സി​ആ​ർ​സി​യും. ഇ​തി​നു മു​ന്നോ​ടി​യാ​യി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​യും തെ​ര​ഞ്ഞെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സി​ആ​ർ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് ആം​ഗ്യ ഭാ​ഷ പ​രി​ശീ​ല​നം ന​ൽ​കു​ക​യു​ണ്ടാ​യി. 200 ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നാ​ളെ​യു​ടെ ക​രു​ത്താ​യി എ​ല്ലാ​വ​രും അ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​വു​മെ​ന്ന് വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.