ഉ​റ​ക്ക​ത്തി​നി​ടെ മു​റി​യി​ൽ തീ ​പ​ട​ർ​ന്നു; യു​വ​തി​യും കു​ട്ടി​ക​ളും ത​ല നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു
Saturday, August 13, 2022 12:34 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് യു​വ​തി​യും കു​ട്ടി​ക​ളും ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന മു​റി​യി​ൽതീ​പി​ടി​ച്ചു. യു​വ​തി ഉ​റ​ക്ക​മു​ണ​ർ​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഫാ​ൻ പൂ​ർ​ണ​മാ​യും ക​ത്തു​ക​യും യു​വ​തി​യും കു​ട്ടി​ക​ളും ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കി​ട​ക്ക​യ്ക്കും ക​മ്പി​ളി പു​ത​പ്പി​നും തീ​പി​ടി​ച്ച നി​ല​യി​ലാ​ണ്. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന തു​ണി​ക​ളും മ​റ്റും ക​ത്തി ന​ശി​ച്ചു.
ചെ​ക്യാ​ട് ആ​ലോ​ലി​ക്ക​ണ്ടി​യി​ൽ ഹ​സ്സ​ന്‍റെ വീ​ടി​ന്‍റെ കി​ട​പ്പു മു​റി​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ തീ​പ​ട​ർ​ന്ന​ത്. ഹ​സ്സ​ന്‍റെ മ​ക​ന്‍റെ ഭാ​ര്യ ജാ​സ്മി​നും നാ​ലും ഒ​ന്നും വ​യ​സു​ള്ള മ​ക്ക​ളും ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം. അ​മി​ത​മാ​യ ചൂ​ടേ​റ്റ് ഉ​റ​ക്കം ഞെ​ട്ടി​യ ജാ​സ്മി​ൻ ബ​ഹ​ള​മു​ണ്ടാ​ക്കി മ​റ്റു​ള്ള​വ​രെ വി​ളി​ച്ചു ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു. വൈ​ദ്യു​തി നി​ല​ച്ച റൂ​മി​ന്‍റെ വാ​തി​ൽ തു​റ​ന്ന് കു​ട്ടി​ക​ളു​മാ​യി പു​റ​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു ജാ​സ്മി​ൻ. പി​ന്നീ​ട് വീ​ട്ടു​കാ​ർ ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ചു തീ ​കെ​ടു​ത്തി.