കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ എ​ഇ​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, August 13, 2022 12:34 AM IST
പേ​രാ​മ്പ്ര: ദേ​ശീ​യ പ​താ​ക​യെ അ​പ​മാ​നി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ പേ​രാ​മ്പ്ര എ​ഇ​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കു​ടും​ബ​ശ്രീ മി​ഷ​ന്‍ മൂ​ഖേ​ന നി​ല​വാ​ര​മി​ല്ലാ​ത്ത​തും വി​ക​ല​മാ​യ​തു​മാ​യ ദേ​ശീ​യ പ​താ​ക​ക​ൾ കു​ട്ടി​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധ​പൂ​ർ​വം വി​ത​ര​ണം ചെ​യ്തു​വെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
ഫ്‌​ളാ​ഗ് കോ​ഡി​ന്‍റെ ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണ് അ​ധി​കൃ​ത​ർ ചെ​യ്ത​ത്. ഇ​രു​പ​തു രൂ​പ നി​ര​ക്കി​ല്‍ വി​ത​ര​ണം ചെ​യ്ത പാ​ത​ക​ക​ളി​ല്‍ നാ​ലാ​മ​തൊ​രു നി​റ​വും കു​ടും​ബ​ശ്രീ മി​ഷ​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​ത​ക​ക​ളി​ല്‍ കാ​ണാ​മെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. സൂ​ര​ജ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ വാ​ത്മീ​കം, പ​ഞ്ചാ​യ​ത്തം​ഗം അ​ര്‍​ജു​ൻ ക​റ്റ​യാ​ട്ട് എ​ന്നി​വ​രാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. എ​ഇ​ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ മു​ദ്രാ​വാ​ക്യ​വു​മാ​യി സ​മ​രം ന​ട​ത്തി​യ നേ​താ​ക്ക​ളെ പേ​രാ​മ്പ്ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​മ്മു​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സെ​ത്തി അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.