റ​ബ​ർ ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
Friday, August 12, 2022 10:09 PM IST
ചാ​ത്ത​മം​ഗ​ലം: റ​ബ​ർ ഷീ​റ്റ് അ​ടി​ക്കു​ന്ന യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ക​ട്ടാ​ങ്ങ​ൽ പേ​ട്ടും​ത​ട​യി​ൽ ജി​ഷ​യാ​ണ് (38) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് മ​രി​ച്ചു. മാ​ധ​വ​ൻ - വി​ശാ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജി​ഷ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ വി​നോ​ദ്. മ​ക​ൾ: അ​നാ​മി​ക.