പ​രേ​ഡി​നെത്തിയ എ​സ്‌​ഐ ഹൃ​ദ​യാ​ഘാ​തം​മൂ​ലം അ​ന്ത​രി​ച്ചു
Friday, August 12, 2022 10:09 PM IST
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ വി.​എ​സ്.​സ​നൂ​ജ് (37) ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് അ​ന്ത​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു സ്‌​റ്റേ​ഷ​നി​ല്‍ പ​രേ​ഡി​നു വ​ന്ന​താ​യി​രു​ന്നു. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​ന​തു​ട​ര്‍​ന്ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് വീ​ണ്ടും ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​കുകയായിരുന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​സ്‌​ഐ​യാ​യി നേ​രി​ട്ടു നി​യ​മ​നം ല​ഭി​ച്ച​താ​ണ്. ​കോ​വൂ​ര്‍ എം​എ​ല്‍​എ റോ​ഡി​നു സ​മീ​പ​മാ​ണ് താ​മ​സം. ഒ​രു വ​ര്‍​ഷ​മാ​യി താ​മ​ര​ശേ​രി സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യി​ട്ട്. അ​ച്ഛ​ന്‍ : സ​ദാ​ന​ന്ദ​ന്‍ .അ​മ്മ: വി​ലാ​സി​നി.​ഭാ​ര്യ: നി​മി​ഷ.​മ​ക​ന്‍ : നി​വേ​ദ്.