ജി​ല്ല​യി​ലെ ആ​ദ്യ സോ​ളാ​ര്‍ ഇ​ലക് ട്രിക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍; ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, August 11, 2022 11:48 PM IST
കോ​ഴി​ക്കോ​ട്: പൂ​ര്‍​ണ​മാ​യും സൗ​രോ​ര്‍​ജ്ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ളാ​ര്‍ ഇ-​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഇ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള 50 കി​ലോ​വാ​ട്ട് സൗ​രോ​ര്‍​ജ്ജ സം​വി​ധാ​ന​ത്തി​ല്‍ നി​ന്നും ഒ​രു ദി​വ​സം ഏ​ക​ദേ​ശം 200 യൂ​ണി​റ്റ് വൈ​ദ്യു​തി ല​ഭി​ക്കും. ഒ​രു കി​ലോ​വാ​ട്ടി​ന് 20,000 രൂ​പ നി​ര​ക്കി​ല്‍ 50 കി​ലോ​വാ​ട്ടി​ന് 10 ല​ക്ഷം രൂ​പ​യാ​ണ് അ​നെ​ര്‍​ട്ട് സ​ബ്സി​ഡി ന​ല്‍​കു​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഈ ​സോ​ളാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്.

ഒ​രേ സ​മ​യം ര​ണ്ട് കാ​റു​ക​ള്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​ള്ള 142 കി​ലോ​വാ​ട്ട് മെ​ഷീ​ന്‍, മൂ​ന്ന് ഓ​ട്ടോ​ക​ള്‍ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​മു​ള്ള 10 കി​ലോ​വാ​ട്ട് മെ​ഷീ​ന്‍ കൂ​ടാ​തെ ഇ​ല​ക്ട്രി​ക് ബൈ​ക്ക്, ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​ര്‍ എ​ന്നി​വ ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​ള്ള 1.5 കി​ലോ​വാ​ട്ട് ശേ​ഷി​യു​ള്ള മെ​ഷീ​ന്‍ എ​ന്നി​വ​യാ​ണ് ഈ ​ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

കൊ​ടു​വ​ള്ളി​യി​ലെ വെ​ണ്ണ​ക്കാ​ട് റോ​യ​ല്‍ ആ​ര്‍​ക്ക​യി​ഡ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​എ​ല്‍​എ​മാ​രാ​യ പി.​ടി.​എ. റ​ഹിം, എം.​കെ മു​നീ​ര്‍, അ​നെ​ര്‍​ട്ട് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ന​രേ​ന്ദ്ര​നാ​ഥ് വെ​ല്ലൂ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.