സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ക്ര​ഷ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, August 11, 2022 11:47 PM IST
കോ​ഴി​ക്കോ​ട്: ജോ​ലി​ക്ക് പോ​വു​മ്പോ​ള്‍ കു​ഞ്ഞു​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​ല്‍​പ്പി​ക്കു​ക എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ സ്ത്രീ​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​ണ് 'ക്ര​ഷ്' സം​വി​ധാ​ന​ത്തി​ലൂ​ടെ ന​ട​പ്പി​ലാ​യ​തെ​ന്ന് തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ. കോ​ഴി​ക്കോ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഒ​രു​ക്കി​യ 'ക്ര​ഷ്' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ര്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ ബി ​ബ്ലോ​ക്കി​ല്‍ ഒ​ന്നാം നി​ല​യി​ലാ​ണ് ക്ര​ഷ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​റ് മാ​സം മു​ത​ല്‍ ആ​റ് വ​യ​സു​വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളു​ള്ള ഗ​വ. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജീ​വ​ന​ക്കാ​ര്‍​ക്ക് ക്ര​ഷു​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ സു​ര​ക്ഷി​ത​മാ​യ പ​രി​ച​ര​ണം സാ​ധ്യ​മാ​കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 'തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്രം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക്ര​ഷ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. ശി​ശു​ക്ഷേ​മ സ​മി​തി​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.