ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ് അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ
Thursday, August 11, 2022 11:47 PM IST
തി​രു​വ​മ്പാ​ടി: ഭാ​ര​ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്ത​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് 11-ന് ​തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട മു​ഹൂ​ർ​ത്ത​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി സം​ഗീ​ത -നൃ​ത്ത-​നാ​ട​ക ദൃ​ശ്യാ​വി​ഷ്ക്കാ​രം അ​ര​ങ്ങേ​റും.

ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ശി​പാ​യി ല​ഹ​ള​യി​ൽ ആ​രം​ഭി​ച്ച് ജാ​ലി​യ​ൻ വാ​ലാ ബാ​ഗ്, ഭ​ഗ​ത് സിം​ഗ്, ക്വി​റ്റ് ഇ​ന്ത്യാ സ​മ​രം, ദ​ണ്ഡി മാ​ർ​ച്ച് മു​ത​ലാ​യ വി​വി​ധ സ്വാ​ത​ന്ത്ര്യ സ​മ​ര സ​ന്ദ​ർ​ഭ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ കോ​ള​ജി​ലെ അ​മ്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.
അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നും നാ​ട​ക പ്ര​വ​ർ​ത്ത​ക​നും ജ​ന​ചേ​ത​ന ക​ലാ സാം​സ്കാ​രി​ക പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജെ​യിം​സ് പോ​ളാ​ണ് "സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ സ്മൃ​തി​ചി​ത്ര​ങ്ങ​ൾ' എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യു​ടെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.