ദേവ ഹരിതം പദ്ധതിക്ക് ജില്ലയിൽ തുടക്കം
Thursday, August 11, 2022 11:47 PM IST
മു​ക്കം: ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ദേ​വ ഹ​രി​തം പ​ദ്ധ​തി​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ തു​ട​ക്കം. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് .

പ​ദ്ധ​തി​യു​ടെ​ഉ​ദ്ഘാ​ട​നം പ​ന്നി​ക്കോ​ട് കൃ​ഷ്ണ​പു​രം കൃ​ഷ്ണ ക്ഷേ​ത്ര പ​രി​സ​ര​ത്ത് ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ചെ​ടി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ത് പ​രി​പാ​ലി​ക്കു​ന്ന​തി​ലും ശ്ര​ദ്ധ വേ​ണ​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.