വ​നം​വ​കു​പ്പ് ഫ​യ​ല്‍ അ​ദാ​ല​ത്ത്
Thursday, August 11, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: വ​നം​വ​കു​പ്പി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ഫ​യ​ലു​ക​ളി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ഇ​ന്ന് രാ​വി​ലെ 11ന്കോ​ഴി​ക്കോ​ട് മാ​ത്തോ​ട്ടം വ​ന​ശ്രീ ഫോ​റ​സ്റ്റ് കോം​പ്ല​ക്‌​സി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തും.
മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍, മ​ന്ത്രി പി.​എ.മു​ഹ​മ്മ​ദ് റി​യാ​സ്, ഉ​ന്ന​ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​ര്‍​ക്കാ​രി​ന്‍റെ ഫ​യ​ല്‍ തീ​ര്‍​പ്പാ​ക്ക​ല്‍ തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ര​മാ​വ​ധി ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ര്‍ ഫോ​റ​സ്റ്റ് സ​ര്‍​ക്കി​ള്‍ പ​രി​ധി​യി​ലെ ഡി​വി​ഷ​നു​ക​ളി​ല്‍ ഉ​ള്ള പ​ര​മാ​വ​ധി അ​പേ​ക്ഷ​ക​ള്‍ തീ​ര്‍​പ്പാ​ക്കി കൊ​ണ്ടു​ള്ള പ്ര​ഖ്യാ​പ​നം അ​ദാ​ല​ത്തി​നു​ശേ​ഷം മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തും.

പ​ട്ട​യ​വി​ത​ര​ണോ​ദ്ഘാ​ട​നം
ന​ട​ത്തി

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശീ​യ ജ​ന​ത​യു​ടെ അ​ന്ത​ര്‍​ദേ​ശീ​യ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ണ​ഞ്ചേ​രി കോ​ള​നി നി​വാ​സി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന പ​ട്ട​യ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഡോ. ​എം.​കെ.മു​നീ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.​
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​ക​ളി​ലു​ള്ള കാ​ക്ക​ണ​ഞ്ചേ​രി പ​ണി​യ കോ​ള​നി​യി​ലെ 10 കു​ടും​ബ​ങ്ങ​ള്‍​ക്കു താ​ഴെ ക​ല്ലു​ള്ള​തോ​ട് ഭാ​ഗ​ത്ത് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ വി​ക​സ​ന മി​ഷ​ന്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥ​ലം വാ​ങ്ങി ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ട്ടി​പ്പാ​റ വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.