കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ക്കു​ന്ന ജ​നദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം: യു​ഡി​എ​ഫ്
Thursday, August 11, 2022 12:07 AM IST
താ​മ​ര​ശേ​രി: ഡീ​സ​ല്‍ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മ​ന്ന് യു​ഡി​എ​ഫ് താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി സ്വ​കാ​ര്യ​വ​ല്‍​ക​ര​ണ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, നി​ര്‍​ത്തി വെ​ച്ച സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കു​ക, സ​ബ് ഡി​പ്പോ​ക​ളെ ത​രം താ​ഴ്ത്തി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് താ​മ​ര​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രാ​ജീ​വ് ഗാ​ന്ധി ഓ​ഡി​റ്റോ​റി​ത്തി​ന്‍റെ വാ​ട​ക വ​ര്‍​ധി​പ്പി​ച്ച​ത് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഡി​സി​സി സെ​ക്ര​ട്ട​റി പി.​സി. ഹ​ബീ​ബ് ത​മ്പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.