എം.​സി.​ കു​ര്യ​നെ അ​നു​സ്മ​രി​ച്ചു
Thursday, August 11, 2022 12:07 AM IST
കോ​ട​ഞ്ചേ​രി: മു​ൻ കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റും കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്ന എം.​സി. കു​ര്യ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം നെ​ല്ലി​പ്പൊ​യി​ലി​ൽ പൗ​രാ​വ​ലി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ വി​ക​സ​ന​ത്തി​ന്‍റെ വെ​ള്ളി​വെ​ളി​ച്ചം വി​ത​റി​യ വി​ക​സ​ന നാ​യ​ക​നും ജാ​തി,മ​ത,രാ​ഷ്ട്രീ​യ വി​ത്യാ​സ​മി​ല്ലാ​ത്ത പൊ​തു​സ​മ്മ​ത​നാ​യ ജ​ന​കീ​യ നേ​താ​വാ​യി​രു​ന്നു എം.​സി. കു​ര്യ​നെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത ലി​ന്‍റോ ജോ​സ​ഫ് ജോ​സ​ഫ് എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​
കേ​ര​ള സെ​റാ​മി​ക് ചെ​യ​ർ​മാ​ൻ കെ.​ജെ.​ദേ​വ​സ്യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എ. ജ​യ​പ്ര​കാ​ശ്, എം.​കെ. ഏ​ലി​യാ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യി ജോ​സ്, ജോ​സ് ഐ​രാ​റ്റി​ൽ, ഫാ. ​തോ​മ​സ് മേ​ൽ​വെ​ട്ടം, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ജോ​ർജ്കു​ട്ടി വി​ള​ക്കു​ന്നേ​ൽ, പി.​പി. ജോ​യി, പു​ഷ്പ സു​രേ​ന്ദ്ര​ൻ, മേ​രി ത​ങ്ക​ച്ച​ൻ, റു​ഖ്യ​ ബീ​വി, ഗ്രേ​സി ജോ​ർ​ജ്, തോ​മ​സ് മൂ​ലേ​പ്പ​റ​മ്പി​ൽ, ജോ​സ​ഫ് വ​ണ്ട​ൻമാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.