ആ​ശു​പ​ത്രി​ക​ൾ ആ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളാ​വ​ണം: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ
Tuesday, August 9, 2022 12:09 AM IST
കോ​ഴി​ക്കോ​ട്: ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കു​ന്ന​തി​നൊ​പ്പം ആ​ശു​പ​ത്രി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ കേ​ന്ദ്ര​ങ്ങ​ളാ​വ​ണ​മെ​ന്ന് മ​ന്ത്രി എ.​കെ .ശ​ശീ​ന്ദ്ര​ൻ. ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ചു​റ്റു​മ​തി​ലും ന​വീ​ക​രി​ച്ച മു​റ്റ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. എം.​എ​ൽ.​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് 45 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് ചു​റ്റു​മ​തി​ൽ നി​ർ​മ്മി​ച്ച​ത്. യു​എ​ച്ച്.​ഐ.​ഡി കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.