ദേ​ശീ​യ​പാ​ത​യി​ലെ മ​ര​ണ​ക്കു​ഴി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​യ്ക്ക​ണം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Sunday, August 7, 2022 12:28 AM IST
താ​മ​ര​ശേ​രി: ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ടു​വ​ള്ളി മു​ത​ല്‍ താ​മ​ര​ശേ​രി വ​രെ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കൊ​ടു​വ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​ന്ത​രം റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന മ​ര​ണ കു​ഴി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നും നി​വേ​ദ​നം ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജ​വ​ഹ​ര്‍ പൂ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീ​ര്‍ ഓ​മ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​റൂ​ഖ് പു​ത്ത​ല​ത്ത്, എം.​പി.​സി. ജം​ഷീ​ദ്, ടി.​കെ.​പി. സ​ര്‍​ത്താ​ജ്, ഷ​റ​ഫ​ലി പ​റ​ക്കു​ന്ന്, ഫ​സ​ല്‍ പാ​ല​ങ്ങാ​ട്, ഷ​മീ​ര്‍ പ​ര​പ്പാ​റ, എ.​ആ​ര്‍. കാ​വ്യ, ഇ​ക്ബാ​ല്‍ കൂ​ട​ത്താ​യി, പി.​ആ​ര്‍. അ​ഖി​ല്‍, രാ​ജേ​ഷ് കോ​ര​ങ്ങാ​ട്, അ​ബൂ​ലൈ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.