ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​ല്‍ ആ​രോ​ഗ്യ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Thursday, July 7, 2022 12:02 AM IST
മു​ക്കം: മാ​മ്പ​റ്റ ഡോ​ണ്‍ ബോ​സ്‌​കോ കോ​ള​ജി​ല്‍ സേ​ഫ്റ്റി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ പാ​ലി​ക്കേ​ണ്ട ശാ​രീ​രി​ക, മാ​ന​സി​ക, സാ​മൂ​ഹി​ക ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളാ​ണ് ശി​ല്‍​പ​ശാ​ല​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ജോ​ബി എം ​അ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി.​വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ത്ഥി പ്ര​തി​നി​ധി അ​നി​ഷ ബോ​ബി പ്ര​സം​ഗി​ച്ചു. മു​ക്കം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ പി.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ ക്ല​സ്സെ​ടു​ത്തു.

ക​ർ​ഷ​ക ശി​ൽ​പ​ശാ​ല
സം​ഘ​ടി​പ്പി​ച്ചു

ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം, ച​ക്കി​ട്ട​പാ​റ വി​ശ്വ​മി​ത്ര ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.
ഐ​ഐ​എ​സ്ആ​ർ.​കോ​ഴി​ക്കോ​ട് ഡ​യ​റ​ക്ട​ർ ഡോ.​സി.​കെ.​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ണി​നെ അ​റി​യാ​ൻ ,അ​ഗ്രോ ഫോ​റ​സ്റ്റ​റി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ.​ശ്രീ​നി​വാ​സ​ൻ,ഡോ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. വി​ശ്വ​മി​ത്ര ക​ൺ​വീ​ന​ർ പി.​പി.​ര​ഘു​നാ​ഥ് പ്ര​സം​ഗി​ച്ചു.