പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Thursday, July 7, 2022 12:02 AM IST
കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി അ​ഷ്‌​റ​ഫ് മൂ​ത്തേ​ട​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ര​ണ്ട് പേ​ര്‍ മ​ത്സ​ര രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. നി​ല​വി​ലെ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യ അ​ഷ്‌​റ​ഫ് മു​ത്തേ​ട​ത്തും ജി​ല്ലാ ആ​ക്ടിം​ങ്ങ് പ്ര​സി​ഡ​ന്‍റാ​യ സ​ലാം വ​ട​ക​ര​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്തെ​ത്തി​യ​ത്.
ആ​കെ പോ​ള്‍ ചെ​യ്ത 955 വോ​ട്ടി​ല്‍ അ​ഷ്‌​റ​ഫ് മു​ത്തേ​ട​ത്തി​ന് 667- ഉം ​സ​ലാം വ​ട​ക​ര​ക്ക് 285 വോ​ട്ടും നേ​ടി. മൂ​ന്ന് വോ​ട്ട് അ​സാ​ധു​വാ​യി. 382 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് അ​ഷ്‌​റ​ഫ് മൂ​ത്തേ​ട​ത്ത് വി​ജ​യി​ച്ചു. ജ​ന: സെ​ക്ര​ട്ട​റി​യാ​യി ജി​ജി.​കെ. തോ​മ​സ് തി​രു​വ​മ്പാ​ടി​യും, ട്ര​ഷ​റ​ര്‍ ആ​യി വി. ​സു​നി​ല്‍ കു​മാ​ര്‍ കോ​ഴി​ക്കോ​ടും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.​ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും ഭ​ര​ണ സ​മി​തി തെ​രെ​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
കോ​ഴി​ക്കോ​ട് ടാ​ഗോ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന: സെക്ര​ട്ട​റി രാ​ജു അ​പ്‌​സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു . സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ന്‍​മാ​ര്‍ , യൂ​ത്ത് വിം​ങ്ങ് , വ​നി​താ വി​ങ്ങ് നേ​താ​ക്ക​ന്‍​മാ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു