സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഡി​ഇ​ഒ അം​ഗീ​ക​രി​ച്ചി​ല്ല, അ​ന്വേ​ഷ​ണ​ത്തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്
Thursday, July 7, 2022 12:02 AM IST
കോ​ഴി​ക്കോ​ട് : 2011 ൽ ​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടും താ​മ​ര​ശേ​രി ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ത​സ്തി​ക​മാ​റ്റം അ​നു​വ​ദി​ച്ചി​ല്ലെ​ന്ന അ​ധ്യാ​പി​ക​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം താ​മ​ര​ശേ​രി ഡി​ഇ​ഒ​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ലെ അ​ധ്യാ​പി​ക സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
2011 ലാ​ണ് അ​ധ്യാ​പി​ക​ക്ക് ത​സ്തി​ക മാ​റ്റ​ത്തി​ന് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത്. എ​ച്ച്എ​സ്എ സോ​ഷ്യ​ൽ സ​യ​ൻ​സ് അ​ധ്യാ​പി​ക​യെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക​യാ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഈ ​ഉ​ത്ത​ര​വാ​ണ് ഡി​ഇ​ഒ അം​ഗീ​ക​രി​ക്കാ​ത്ത​ത്. 22 വ​ർ​ഷ​മാ​യി ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പി​ക​യെ സാ​മൂ​ഹ്യ ശാ​സ്ത്രം പ​ഠി​പ്പി​ക്കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ലു​ണ്ട്.