ക​ന​ത്ത മ​ഴ; ജി​ല്ല​യി​ൽ 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു
Thursday, July 7, 2022 12:02 AM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ 20 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​താ​യി ദു​ര​ന്ത നി​വാ​ര​ണ സെ​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ആ​കെ 16 വി​ല്ലേ​ജു​ക​ളി​ലാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ആ​ള​പാ​യ​മി​ല്ല. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ 13 വീ​ടു​ക​ൾ​ക്കും വ​ട​ക​ര താ​ലൂ​ക്കി​ൽ അ​ഞ്ച് വീ​ടു​ക​ൾ​ക്കും കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ൽ ഒ​രു വീ​ടി​നും താ​മ​ര​ശേ​രി​യി​ലെ ഒ​രു വീ​ടി​നു​മാ​ണ് ക​ന​ത്ത മ​ഴ​യി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്. ന​ല്ല​ളം വെ​ള്ള​ത്തും പാ​ട​ത്ത് മു​ഹ​മ്മ​ദ് യൂ​സ​ഫ് മ​ക​ൻ ഫൈ​സ​ലി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു വീ​ണു. കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ചെ​റു​വ​ണ്ണൂ​രി​ൽ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് എ​ട​ക്ക​യി​ൽ പീ​ടി​ക​യു​ള്ള പ​റ​മ്പി​ൽ രാ​ജ​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ സ​ൺ​ഷെ​യ്ഡും ഒ​രു ഭാ​ഗ​ത്തെ പി​ല്ല​റു​ക​ളും ത​ക​ർ​ന്നു.​ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ഒ​മ്പ​താം വാ​ർ​ഡി​ലെ പ​നം​കു​റ്റി​ക്ക​ര സു​ഭാ​ഷി​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്നു വീ​ണു. കീ​ഴ​രി​യൂ​ർ വി​ല്ലേ​ജി​ലെ കോ​ണി​ൽ മീ​ത്ത​ൽ കൃ​ഷ്ണ​ന്റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കോ​ട്ടൂ​ർ വി​ല്ലേ​ജി​ലെ മു​ര​ളീ​ധ​ര​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ ക​രി​ങ്ക​ൽ ഭി​ത്തി ഇ​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ന​രി​പ്പ​റ്റ വി​ല്ലേ​ജി​ലെ മാ​തു കോ​ളി​യാ​ട്ടു പൊ​യി​ൽ, ബി​നീ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു.

മ​രം ക​ട​പു​ഴ​കി വീ​ട് ത​ക​ർ​ന്നു

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് മ​ല​യോ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് ത​ക​ർ​ന്നു. ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ വി​ല​ങ്ങാ​ട് ആ​ദി​വാ​സി കു​റി​ച്യ കോ​ള​നി​യി​ലെ ബി​നീ​ഷി​ന്‍റെ വീ​ടി​ന് മു​ക​ളി​ലാ​ണ് സ​മീ​പ​ത്തെ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ബി​നീ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി​യും, മ​ക​ൾ ആ​സ്നേ​യ​യും വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. രാ​വി​ലെ ത​ന്നെ മ​രം മു​റി​ച്ച് മാ​റ്റി താ​ൽ​കാ​ലി​ക​മാ​യി താ​മ​സി​ക്കാ​ൻ വീ​ടൊ​രു​ക്കി.

വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു

കോ​ട​ഞ്ചേ​രി: തു​ഷാ​ര​ഗി​രി ചി​പ്പി​ലി​ത്തോ​ട് റോ​ഡി​ൽ തി​രു​മ​ല​യി​ൽ ജ​യ​രാ​ജി​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. റോ​ഡ് താ​ഴ്ത്തി​യ​ത് മൂ​ലം പ​ല വീ​ടു​ക​ളും റോ​ഡി​ൽ നി​ന്നും വ​ള​രെ ഉ​യ​ര​ത്തി​ലാ​ണു​ള്ള​ത്.

ജ​ല​നി​ര​പ്പ്
ഉ​യ​ർ​ന്നു, ഓ​റ​ഞ്ച്
അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്ക​യം ജ​ല​സം​ഭ​ര​ണി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് 756.50 മീ​റ്റ​റി​ൽ എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഡാ​മി​ലെ അ​ധി​ക​ജ​ലം ഒ​ഴു​ക്കി വി​ടു​ന്ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട മു​ന്ന​റി​യി​പ്പാ​ണി​ത്. മ​ഴ​കൂ​ടി ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നാ​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി വ​രു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

പാ​ര്‍​ശ്വ​ഭി​ത്തി
ഇ​ടി​ഞ്ഞ് വീ​ണ
വീ​ടി​ന് അ​പ​ക​ട ഭീ​ഷ​ണി

താ​മ​ര​ശേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ല്‍ വീ​ടി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടി​ന്‍റെ പാ​ര്‍​ശ്വ ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. അ​മ്പാ​യ​ത്തോ​ട് ഇ​ര​ട്ട​പ​റ​മ്പി​ല്‍ സു​ലൈ​ഖ​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്ന തോ​ടി​ന്‍റെ പാ​ര്‍​ശ്വ ഭി​ത്തി​യാ​ണ് ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ത​ക​ര്‍​ന്നു വീ​ണ​ത്. വീ​ടി​ന്‍റെ തൂ​ണു​ക​ള്‍ വ​രെ​യു​ള്ള ഭാ​ഗ​ത്തെ മ​ണ്ണ് ഇ​ടി​ഞ്ഞ​തി​നാ​ല്‍ വീ​ട് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്.

മ​ഴ​യി​ല്‍ കി​ണ​ര്‍
ഇ​ടി​ഞ്ഞു താ​ഴ്ന്നു

താ​മ​ര​ശേ​രി: ക​ന​ത്ത മ​ഴ​യി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു താ​ഴ്ന്നു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ​തി​നാ​റാം വാ​ര്‍​ഡ് അ​പ്പു​റ​ത്ത് പൊ​യി​ല്‍ വി.​സി.​മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ല്‍ താ​ഴ്ന്ന് പോ​യ​ത്.

ഏ​ഴു മീ​റ്റ​റോ​ളം ആ​ഴ​മു​ള്ള കി​ണ​റി​ന്‍റെ സു​ര​ക്ഷാ മ​തി​ല​ട​ക്ക​മാ​ണ് താ​ഴ്ന്ന​ത്.