ചീ​ക്കി​ലോ​ട് മി​ൽ​മ കേ​ന്ദ്ര​ത്തി​ൽ നി​ന്നു മാ​ലി​ന്യം പ​ര​ന്നൊ​ഴു​കു​ന്നു; മൂ​ക്ക് പൊ​ത്തി നാ​ട്ടു​കാ​ർ
Wednesday, July 6, 2022 12:10 AM IST
അ​ത്തോ​ളി: ചീ​ക്കി​ലോ​ട് ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പാ​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും പാ​ൽ അ​ട​ങ്ങി​യ മ​ലി​ന​ജ​ലം പൊ​തു​വ​ഴി​യി​ലൂ​ടെ​യും റോ​ഡി​ലൂ​ടെ​യും പ​ര​ന്നൊ​ഴു​കു​ന്നു.
മി​ൽ​മ​യു​ടെ തൊ​ട്ട​ടു​ത്ത് നി​ർ​മ്മി​ച്ച വേ​യ്സ്റ്റ് ടാ​ങ്ക് നി​റ​ഞ്ഞ് ക​വി​ഞ്ഞാ​താ​ണ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കാ​ൻ കാ​ര​ണം. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ മ​ലി​ന​ജ​ലം തൊ​ട്ട​ടു​ത്ത വ​ർ​ക്ക്ഷോ​പ്പി​ന് സ​മീ​പ​ത്ത് കൂ​ടെ തോ​ട്ടി​ലേ​ക്ക് ചെ​ന്ന് ചേ​രു​ക​യാ​ണ്. മി​ൽ​മ​യു​ടെ വേ​യ്സ്റ്റ് ടാ​ങ്കി​ൽ നി​ന്നും ക​റു​ത്ത വെ​ള്ള​വും കൊ​തു​കു കൂ​ട്ട​വും പു​റ​ത്തേ​ക്ക് വ​രു​ന്നു​ണ്ട്.
ശ​ക്ത​മാ​യ ദു​ർ​ഗ​ന്ധം സ​മീ​പ​ത്തെ ക​ട​ക്കാ​ർ​ക്കും വീ​ട്ടു​കാ​ർ​ക്കും ശ​ല്ല്യ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും പാ​ൽ ന​ൽ​കു​ന്ന ക​ർ​ഷ​ക​രും മൂ​ക്ക് പൊ​ത്തി​യാ​ണ് ഇ​ത് വ​ഴി പോ​കു​ന്ന​ത്.
മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​നി​യും പ​ട​ർ​ന്ന് പി​ടി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഇ​ട​പെ​ടാ​ത്ത​ത് ആ​ശ്ച​ച​ര്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. പു​തി​യ ടാ​ങ്ക് നി​ർ​മ്മി​ച്ച് മ​ലി​ന​ജ​ലം തി​രി​ച്ച് വി​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ടാ​ങ്ക​ർ ഉ​പ​യോ​ഗി​ച്ച് മ​ലി​ന​ജ​ലം പൊ​തു​ജ​ന​ത്തി​ന് ഹാ​നി​ക​ര​മാ​കാ​ത്ത രീ​തി​യി​ൽ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യ​ണം. ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി മ​ലി​ന​ജ​ലം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘം അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി പൊ​തു​ജ​ന​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.