തെ​ങ്ങു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യി ചെ​മ്പ​ൻ ചെ​ല്ലി ആ​ക്ര​മ​ണം; പ്ര​തി​രോ​ധ ന​ട​പ​ടി​യു​മാ​യി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം
Wednesday, July 6, 2022 12:10 AM IST
കൂ​രാ​ച്ചു​ണ്ട്: ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത കാ​ല​ത്ത് ചെ​മ്പ​ൻ​ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. തെ​ങ്ങി​ന് പ്ര​ത്യ​ക്ഷ​ത്തി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ല. എ​ന്നാ​ൽ സൂ​ക്ഷ്മ​ത​യോ​ടെ നോ​ക്കി​യാ​ൽ തെ​ങ്ങി​ൻ ത​ടി​യി​ലെ ഓ​ല​യി​ടു​ക്കു​ക​ളി​ൽ ദ്വാ​രം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കും. അ​തു കൊ​ണ്ടു ത​ന്നെ ഇ​വ​യു​ടെ ആ​ക്ര​മ​ണം തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്തു​ക പ്ര​യാ​സ​മാ​ണ്. നെ​ടി​യ​ൻ തെ​ങ്ങി​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​ള്ള​ൻ ഇ​ന​ങ്ങ​ൾ​ക്കും, ഇ​രു​പ​ത് വ​ർ​ഷ​ത്തി​നു താ​ഴെ പ്രാ​യ​മാ​യ നെ​ടി​യ​ൻ ഇ​ന​ങ്ങ​ൾ​ക്കും ഇ​വ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. റി​ങ്കോ​ഫോ​റ​സ് ഫെ​റു​ജി​നി​യ​സ് എ​ന്നാ​ണ് ഇ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മം. ചെ​മ്പ​ൻ ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണം തെ​ങ്ങി​ന്‍റെ ത​ടി​യി​ലും മ​ണ്ട​യി​ലും ക​ണ്ണാ​ടി ഭാ​ഗ​ത്തു​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. കൂ​മ്പു​ചീ​യ​ൽ, ഓ​ല​ചീ​യ​ൽ, എ​ന്നീ രോ​ഗ​ങ്ങ​ളു​ള്ള തെ​ങ്ങു​ക​ളും കൊ​മ്പ​ൻ​ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ തെ​ങ്ങു​ക​ളും ചെ​മ്പ​ൻ​ചെ​ല്ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് പെ​ട്ടെ​ന്ന് വി​ധേ​യ​മാ​വു​ന്നു.
തെ​ങ്ങി​ൻ ത​ടി​ക്കു​ള്ളി​ൽ വെ​ളു​ത്ത പു​ഴു​ക്ക​ൾ ത​ടി തു​ര​ന്നു ഉ​ൾ​ക്കാ​മ്പ് കാ​ർ​ന്നു​തി​ന്നു​ക​യും നാ​രു​ക​ളാ​ൽ നി​ർ​മ്മി​ച്ചി​ട്ടു​ള്ള കൂ​ടു​ക​ളി​ൽ കൂ​ടു​ക​യും ചെ​യ്യു​ന്നു. ഏ​ക​ദേ​ശം 22-25 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ വ​ണ്ടു​ക​ളാ​യി പു​റ​ത്തു വ​രു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
തെ​ങ്ങു​ക​ളി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ
തെ​ങ്ങി​ൻ ത​ടി​യി​ലോ ക​ണ്ണാ​ടി ഭാ​ഗ​ത്തോ മ​ണ്ട​യി​ലോ ചെ​മ്പ​ൻ​ചെ​ല്ലി തു​ര​ന്ന ദ്വാ​ര​ങ്ങ​ൾ കാ​ണു​ക, അ​തി​ലൂ​ടെ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ക​റ ഒ​ലി​ച്ചി​റ​ങ്ങു​ക, ചെ​ല്ലി ച​വ​ച്ചു​ത​ള്ളി​യ നാ​രു​ക​ളും, പു​ഴു​ക്ക​ളും , സ​മാ​ധി​ദ​ശ​യും ത​ടി​ക്കു​ള്ളി​ൽ കാ​ണു​ക, ചി​ല​യ​വ​സ​ര​ങ്ങ​ളി​ൽ കു​രു​ത്തോ​ല​യി​ൽ നേ​രി​യ വാ​ട്ടം കാ​ണു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ.
മു​ൻ​ക​രു​ത​ൽ
ന​ട​പ​ടി​ക​ൾ
250 ഗ്രാം ​വേ​പ്പി​ൻ പി​ണ്ണാ​ക്ക് അ​ല്ലെ​ങ്കി​ൽ മ​രോ​ട്ടി​പ്പി​ണ്ണാ​ക്ക് തു​ല്യ അ​ള​വി​ൽ മ​ണ​ലും ചേ​ർ​ത്ത് നാ​മ്പോ​ല​യ്ക്ക് ചു​റ്റു​മു​ള്ള ഓ​ല​യി​ടു​ക്കു​ക​ളി​ൽ ഇ​ട്ടു കൊ​ടു​ക്കു​ക. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​നു മു​ൻ​പും (ഏ​പ്രി​ൽ-​മെ​യ് മാ​സ​ങ്ങ​ളി​ൽ ) അ​തു ക​ഴി​ഞ്ഞും (സെ​പ്തം​ബ​ർ - ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ) എ​ന്നി​ങ്ങ​നെ ര​ണ്ടു ത​വ​ണ​യാ​ണ് ഇ​ത് ചെ​യ്യേ​ണ്ട​ത്.
12 ഗ്രാം ​വീ​ത​മു​ള്ള പാ​റ്റാ​ഗു​ളി​ക (നാ​ഫ്ത​ലീ​ൻ ഗു​ളി​ക) ഒ​രു തെ​ങ്ങി​ന് നാ​ല് എ​ണ്ണം എ​ന്ന ക​ണ​ക്കി​ന് കൂ​മ്പ് ഇ​ല​ക​ൾ​ക്ക് ചു​റ്റും വെ​ച്ച് മ​ണ​ലു​കൊ​ണ്ട് മൂ​ടു​ക. ഇ​ത് 45 ദി​വ​സം കൂ​ടു​മ്പോ​ൾ ആ​വ​ർ​ത്തി​ക്ക​ണം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മ​ണ്ട വൃ​ത്തി​യാ​ക്കു​ക. തോ​ട്ടം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക. ജീ​ർ​ണ്ണി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ളും ചെ​ല്ലി ബാ​ധ​യേ​റ്റ തെ​ങ്ങു​ക​ളും മ​റ്റും ക​ത്തി​ച്ചു ന​ശി​പ്പി​ക്കു​ക. തെ​ങ്ങി​ൻ ത​ടി​യി​ൽ മു​റി​വു​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. കൂ​മ്പു​ചീ​യ​ൽ രോ​ഗം രൂ​ക്ഷ​മാ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു പ്ര​തി​രോ​ധ ന​ട​പ​ടി എ​ന്ന നി​ല​യി​ൽ മ​ഴ​ക്കാ​ലാ​രം​ഭ​ത്തോ​ടു കൂ​ടി ട്രൈ​കോ ഡ​ർ​മ്മ കേ​ക്കു​ക​ൾ ഒ​രു തെ​ങ്ങി​ന് നാ​ല് എ​ണ്ണം വീ​തം കു​രു​ത്തോ​ല​യ്ക്ക് ഇ​രു​വ​ശ​ത്തും വെ​ച്ചു​കൊ​ടു​ക്കു​ക. 45 ദി​വ​സ​ത്തി​നു ശേ​ഷം ഒ​രി​ക്ക​ൽ കൂ​ടി ആ​വ​ർ​ത്തി​ക്കു​ക. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ബാ​ലു​ശേ​രി, ചെ​മ്പ​നോ​ട എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​വ​യു​ടെ ആ​ക്ര​മ​ണം മൂ​ലം തെ​ങ്ങ് പാ​ടെ ന​ശി​ക്കു​ന്നു​ണ്ട്. പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്രം സ​ബ്ജ​ക്ട് മാ​റ്റ​ർ സ്പെ​ഷ്യ​ലി​സ്റ്റു​മാ​രാ​യ ഡോ. ​കെ.​എം. പ്ര​കാ​ശ്, ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ, ബാ​ലു​ശേ​രി കൃ​ഷി ഓ​ഫീ​സ​ർ വി​ദ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ചെ​മ്പ​നോ​ട​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ കു​റി​ച്ച് നി​ർ​ദേ​ശം ന​ൽ​കി.